ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക

Web Desk
Posted on September 07, 2019, 5:51 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്  കൈതച്ചക്ക ചിഹ്നമായി  നല്‍കി. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ചിഹ്നമായ രണ്ടില ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈതച്ചക്കയാണ് ചിഹ്നമായി കിട്ടിയത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്‌ബോള്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചിഹ്നങ്ങളും ഇതില്‍ രേഖപ്പെടുത്താറുണ്ട്. ഇതനുസരിച്ച് പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നിവയാണ് നല്‍കിയിരുന്നത്. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്.