23 April 2024, Tuesday

Related news

April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023
November 8, 2023

ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കൂ: മന്ത്രി രാജൻ

Janayugom Webdesk
തിരുവനന്തപുരം
January 9, 2022 10:26 pm

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് റവന്യുമന്ത്രി കെ രാജന്‍. ജനങ്ങളോട് ഒരു യുദ്ധ പ്രഖ്യാപനവും സര്‍ക്കാരിനില്ല. അവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് ഇടത് മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ സർവേ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി ആണ് സർവേ കല്ലുകൾ സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇനി വിദഗ്ധ സമിതി പഠനം നടത്തുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്യും. അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനമിറക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, പദ്ധതി കേരളത്തെ രണ്ടാക്കി വിഭജിക്കുമെന്ന ഇ ശ്രീധരന്റെ വാദം തെറ്റാണ്. ദേശീയ പാത വികസനത്തിന്റെ സമയത്തും സമാന വാദം ഉയർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മുന്നോട്ട് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് സിൽവർ ലൈൻ പദ്ധതി. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുന്നോട്ട് പോകൂവെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണിലേക്ക് പോയില്ലെങ്കിലും വരും ആഴ്ചകളില്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ENGLISH SUMMARY; The Sil­ver Line project will be imple­ment­ed only after the con­cerns of the peo­ple are addressed

YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.