പ്രളയക്കെടുതിയുടെ സമയത്ത് പ്രതിരോധ‑പുനരധിവാസ ദൗത്യങ്ങളിൽ ത്യാഗസന്നദ്ധരായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിച്ചു. പതിനായിരത്തോളം നൈപുണ്യകര്മ്മസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ എല്ലാ ഐടിഐകളിലേക്കും നൈപുണ്യ കർമ്മ സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കും.
സംസ്ഥാനത്ത് 2018‑ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഐടിഐകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേനയ്ക്ക് രൂപം നല്‍കിയത്. പ്രളയക്കെടുതി നേരിട്ട വീടുകളിലും സ്ഥാപനങ്ങളിലും ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പന്ററി, വയറിംഗ് ജോലികള്‍ നൈപുണ്യകര്‍മ്മസേനാംഗങ്ങള്‍ സൗജന്യമായി നിര്‍വഹിച്ചു. ആറായിരത്തിലേറെ വീടുകളിലും സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കി. 2019‑ലും പ്രകൃതിദുരന്തങ്ങളെതുടര്ന്ന് നൈപുണ്യകര്‍മ്മസേന സേവനരംഗത്തിറങ്ങിയിരുന്നു.
ഹരിതകേരളമിഷനുമായി സഹകരിച്ചാണ് നൈപുണ്യകര്‍മ്മസേനാംഗങ്ങള്‍ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐടിഐകളിലെ ട്രെയിനികളുടെയും പരിശീലകരുടെയും ജീവനക്കാരുടെയും സാങ്കേതികവൈദഗ്ധ്യം സാമൂഹികസേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം മുതല്‍ നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് സേവനം ലഭ്യമാക്കുക.
ENGLISH SUMMARY: The Skilled Task Force is now a permanent system
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.