December 9, 2023 Saturday

Related news

December 4, 2023
December 4, 2023
October 14, 2023
October 13, 2023
September 22, 2023
September 1, 2023
July 1, 2023
May 26, 2023
February 21, 2023
February 13, 2023

മെട്രോ തൂണിന്റെ ചരിവ്; ബലപ്പെടുത്തല്‍ അടുത്തയാഴ്ച

Janayugom Webdesk
കൊച്ചി
March 18, 2022 8:39 pm

കൊച്ചി മെട്രോയിൽ തകരാറ് കണ്ടെത്തിയ തൂണിന് അധിക പൈലുകൾ സ്ഥാപിക്കും. ചരിവ് കണ്ടെത്തിയ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജിസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്.

എൽ ആൻഡ് ടിക്കാണ് നിർമാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജോലികൾ പൂർത്തിയാക്കും. നിലവിലുളള മെട്രോ റെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമ്മാണ ജോലികൾ നടക്കുക. നിലവിൽ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിൻ സമയത്തിലും സർവീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവയിൽ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് ഏഴ് മിനിറ്റ് ഇടവിട്ടും ട്രെയിൻ ഉണ്ടാകും. അതേ പോലെ പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് ഏഴ് മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രെയ്ൻ ഉണ്ടാകും. ജോലികൾ പൂർത്തിയാകം വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചരിവ് കണ്ടെത്തിയ കൊച്ചി മെട്രോ തൂൺ പരിശോധിക്കാൻ ഡിഎംആർസി മുൻ ഉപദേഷ്ടാവ് ഇ ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിർവ്വഹിച്ച കമ്പനിയുടെ വിദഗ്ദരും ശ്രീധരനൊപ്പമുണ്ടായിരുന്നു.

ഇപ്പോൾ നടക്കുന്ന പരിശോധനയ്ക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിർദ്ദേശങ്ങളും കെഎംആർഎല്ലിനു സമർപ്പിക്കും. പിന്നീട് വിദ്ഗ്ദ്ധ സമിതി ചേർന്നായിരിക്കും അപാകത പരിഹരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

അതിനിടെ വിദഗ്ധരുടെ പരിശോധനയില്‍ മെട്രോ തൂണ് ചരിഞ്ഞതിന്റെ കാരണം കണ്ടെത്തി. ചെരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലയെന്നാണ് കണ്ടെത്തൽ. ജിയോ ടെക്നിക്കൽ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂണ് നിൽക്കുന്ന സ്ഥലത്തിന് 10 മീറ്റർ താഴെയാണ് പാറ. എന്നാൽ ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റർ മുകളിലാണ് പൈലിങ്. മണ്ണിനടിയിൽ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകൾ നിർമിക്കേണ്ടത്.

പൈലിങ് പാറയിൽ എത്തിയാൽ പാറ തുരന്ന് പൈലിങ് പാറയിൽ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് ചെരിവിന് കാരണമെന്നാണ് പഠനം പറയുന്നത്. പുതിയ പൈലുകൾ അടിച്ച് തൂണിനെ ബലപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചത്.

eng­lish sum­ma­ry; The slope of the metro pil­lar; Strength­en­ing next week

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.