ഭക്ഷണം കഴിക്കാൻ വിളിച്ചതിന് മകൻ അമ്മയെ വെടിവെച്ചു ; ഗുരുതരാവസ്ഥയിൽ

Web Desk

ബിഹാര്‍

Posted on July 23, 2020, 1:38 pm

ഭക്ഷണം കഴിക്കാൻ വിളിച്ചതിന് മകൻ അമ്മയെ വെടിവെച്ചു. ബിഹാറിലെ പട്നക്ക് സമീപം സിതപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി അംഗദ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അംഗദ്. രാത്രി ഏറെ നേരമായിട്ടും സംസാരം അവസാനിപ്പിച്ചില്ല. അതിനിടെ മഞ്ജു നിരന്തരം മകനെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അംഗദ് അവഗണിക്കുകയായിരുന്നു.

പിന്നീട് മഞ്ജു വീടിന്റെ പ്രധാന വാതിലിനരികിലെത്തി അംഗദിനെ വീണ്ടും വിളിച്ചു. നിരന്തരം വിളിച്ചതിൽ ക്ഷുഭിതനായി അംഗദ് മഞ്ജുവിന് തൊട്ടരികിലേക്കെത്തി പിസ്റ്റളുപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്ബോൾ മഞ്ജുവിന്റെ സഹോദരി ദൃക്സാക്ഷിയായി തൊട്ടരികിലുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് പൊലീസ് അംഗദിനെ അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ മഞ്ജു ആശുപത്രിയിൽ ചികിത്സയിലാണ്.

you may also like this video