Web Desk

ന്യൂഡൽഹി:

February 08, 2021, 7:52 pm

ക​ര്‍​ഷ​ക പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന ഗാനങ്ങൾ യൂട്യൂബ് നീക്കി

Janayugom Online

ക​ര്‍​ഷ​ക പ്രക്ഷോഭത്തിന് പിൻതുണ നൽകിയ പ​ഞ്ചാ​ബി ഗാ​യ​ക​ൻ ക​ൻ​വ​ർ ഗ്രെ​വാ​ളിന്റെ ‘ഐ​ലാ​ൻ’, ഹി​മാ​ത് സ​ന്ധു​വിന്റെ ‘അ​സി വ​ദാം​ഗെ’ എ​ന്നീ സം​ഗീ​ത വീ​ഡി​യോ​ക​ൾ യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്തു.കേ​ന്ദ്ര​സ​ർ​ക്കാ​രിന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഫീഷ്യല്‍ അക്കൗണ്ടുകളില്‍ നിന്ന് ഈ ഗാനങ്ങള്‍ നീക്കിയെങ്കിലും മറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്‍ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷര്‍ തീരുമാനിച്ചിരിക്കുന്നത്.

ക​ൻ​വ​റിന്റെ ഗാ​നം പ്ര​ക്ഷോ​ഭ​ത്തിന്റെ സ്വരമായി മാറിയിരുന്നു. നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ ഒ​രു കോ​ടി ആ​ളു​ക​ളാ​ണ് ഈ ഗാനത്തിന്റെ വീഡീയോ ക​ണ്ട​ത്. ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മ​റ്റാ​രു​മ​ല്ല എ​ന്നാ​ണ് ഈ ​ഗാ​ന​ത്തിന്റെ ഉള്ളടക്കം.

ക​ർ​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഹി​മാ​ത് സ​ന്ധു​വിന്റെ സം​ഗീ​ത വീ​ഡി​യോയ്ക്കും ല​ക്ഷക്കണക്കിന് കാ​ഴ്ച​ക്കാരാണ് ഉ​ണ്ടാ​യത്. യൂ​ട്യൂ​ബി​ൽ നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യു​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ​ഗാ​ന​ങ്ങ​ൾ മാ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ർ​ഷ​ക നേ​താ​ക്കൾ പ്രതികരിച്ചു.

ENGLISH SUMMARY: The songs that gave impe­tus to the peas­ant agi­ta­tion were removed from YouTube

YOU MAY ALSO LIKE THIS VIDEO