19 April 2024, Friday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

സം​സ്ഥാ​ന​ത്ത് പൊലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷം

Janayugom Webdesk
കൊ​ച്ചി
January 29, 2022 12:57 pm

സം​സ്ഥാ​ന​ത്ത് പൊലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം.ഇതോ​ടെ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെയ്യുന്നവരാണ്.

ഈ ​രോ​ഗ​വ്യാ​പ​നം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും  തടസ്സമുണ്ടാകുന്നതിന് സാ​ധ്യ​ത​യു​ള്ള​തെ​ന്ന​തി​നാ​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​ലീ​സ് സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ സമീപിച്ചിരിക്കുകയാണ്.

രോ​ഗ​വ്യാ​പ​നം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​തു കു​റ​യ്ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക, ഇ​തി​നാ​യി നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ ഓ​പ്ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വിപുലീകരിക്കുക,

അ​ടി​യ​ന്തി​ര സ്വ​ഭാ​വം ഇ​ല്ലാ​ത്ത വി​വി​ധ​ത​രം സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​യ​ന്തി​ര ഡ്യൂ​ട്ടി​ക​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീകരിക്കുക,

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രി​ല്‍ ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ര​ണ്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്കും സ​ര്‍​ക്കാ​രു​ത്ത​ര​വി​ന് വി​ധേ​യ​മാ​യു​ള്ള ഡ്യൂ​ട്ടി ഇ​ള​വു​ക​ള്‍ ന​ല്‍​കു​ക, കോ​വി​ഡ് ബാ​ധി​ത​രാ​യ ത​ട​വു​കാ​രെ പ്ര​ത്യേ​കം സെ​ല്ലു​ക​ളി​ല്‍ പാ​ര്‍​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അ​തേ​സ​മ​യം, കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ ഇ​തു​വ​രെ 500ഓ​ളം പോ​ലീ​സു​കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 200ഓ​ളം പോ​ലീ​സു​കാ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​മു​ണ്ട്. കൊ​ച്ചു കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ പ​ല പോ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും കോ​വി​ഡ് ബാധിച്ചിട്ടുണ്ട്.

പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സു​കാ​ര്‍ കൂ​ട്ട​ത്തോ​ടെ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ന്ന​തി​നാ​ല്‍ പ​ല സ്റ്റേ​ഷ​നു​ക​ളി​ലെ​യും പ്ര​വ​ര്‍​ത്ത​ന​വും അവതാളത്തിലായിരിക്കുകയാണ്.

Eng­lish Sum­ma­ry :The spread of covid among the police corps in the state is high

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.