Web Desk

ബാംഗ്ലൂര്‍

February 08, 2021, 2:45 pm

കാഴ്ച പരിമിതര്‍ക്കുള്ള ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

Janayugom Online
മൂന്നാമത് നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ബി. ശിവണ്ണ എംഎല്‍എ നിലവിളക്കു കൊളുത്തുന്നു. ഡോ. മഹന്ദേഷ് ജി.കെ, വിനോദ് ജകതി എന്നിവര്‍ സമീപം.

കാഴ്ച പരിമിതര്‍ക്കുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ), അംഗ പരിമിതരുടെ സംഘടനയായ സമര്‍ത്ഥനം, എന്നിവയുടെ പങ്കാളിത്തത്തോടെയാണ്, നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നത്. ഫെബ്രുവരി 16‑നാണ് ഫൈനല്‍.

24 സംസ്ഥാനങ്ങളിലെ 290 കളിക്കാര്‍ മാറ്റുരയ്ക്കും. 67 ടി20 മത്സരങ്ങളാണ് അരങ്ങേറുക. ബാംഗ്ലൂര്‍ ബൊമ്മസാന്ദ്ര, ജിഗാബൈറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബി ശിവണ്ണ എംഎല്‍എ, മുന്‍ കര്‍ണാടക ക്രിക്കറ്റ് താരം ബി. സിദ്ധരാമു, കൊക്ക‑കോള എച്ച് ആര്‍ മാനേജര്‍ വിനോദ് ജകതി, അഡ്രസ് ഹെല്‍ത്ത് സൊലൂഷന്‍സ് ഇന്ത്യ സിഇഒ ഡോ. ആനന്ദ് ലക്ഷ്മണന്‍, സിഎബിഐ പ്രസിഡന്റും സമര്‍ത്ഥനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. മഹന്ദേഷ് ജി. കവിദാസനവര്‍ എന്നിവര്‍ പങ്കെടുത്തു.

സമര്‍ത്ഥനം ട്രസ്റ്റ് സ്ഥാപകനും ക്രിക്കറ്ററുമായിരുന്ന യശഃശ്ശരീരനായ എസ്.പി. നാഗേഷിന്റെ സ്മരണാര്‍ത്ഥമാണ് കാഴ്ച പരിമിതര്‍ക്കുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്. അവാര്‍ഡ് ജേതാക്കളാണ് എന്‍ജിഒ പ്രസ്ഥാനമായ സമര്‍ത്ഥനം.

ഗ്രൂപ്പ് ബിയിലാണ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ് ടീമുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Eng­lish sum­ma­ry: Nation­al Crick­et Tour­na­ment for the Visu­al­ly Impaired

You may also like this video: