സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്: ഹൈക്കോടതി

Web Desk
Posted on July 10, 2019, 1:01 pm

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. ഒന്നു മുതല്‍ അഞ്ച് വരെയും ആറ് മുതല്‍ എട്ട് വരെയും ക്ലാസുകള്‍ വേണമെന്ന വിദ്യാഭ്യാസ നിയമത്തിലെ ഷെഡ്യൂള്‍ പാലിക്കണമെന്നതിനാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും എട്ടാം ക്ലാസും കൂട്ടിച്ചേര്‍ക്കാന്‍ അനുമതി നിഷേധിക്കരുതെന്നാണ് ഫുള്‍ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

സമീപ സ്‌കൂളുകളില്‍ ആറു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതാണ് വിദ്യാഭ്യാസ നിയമവും ചട്ടവും കൊണ്ട് ലക്ഷ്യമിടുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്‌കുളുകള്‍ ഒരു കിലോമീറ്ററിനും ആറ് മുതല്‍ എട്ട് വരെയുള്ളവ മൂന്ന് കിലോമീറ്ററിനകത്തും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അപ്ഗ്രഡേഷന് വരുന്ന ചെലവ് വഹിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

You May Also Like This: