Web Desk

തിരുവനന്തപുരം:

January 20, 2021, 10:10 pm

സംസ്ഥാനം സജ്ജമാണെങ്കിലും കേന്ദ്രം അനുമതി നൽകുന്നില്ല: ആരോഗ്യമന്ത്രി

Janayugom Online

വാക്സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കാനും കൂടുതൽ പേർക്ക് വാക്സിൻ നൽകാനും കേരളം സജ്ജമാണെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കും. നമ്മുടെ രീതിക്കനുസരിച്ച് വാക്സിൻ കൊടുക്കാൻ അനുമതി കിട്ടിയിട്ടില്ല. ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. താരതമ്യേന അപകടസാധ്യതയില്ല എന്ന് ഉറപ്പുവരുത്തിയ വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഏന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് പറഞ്ഞ് വാക്സിനേഷനിൽ നിന്ന് മാറി നിൽക്കാനാവില്ല.

ആളുകൾ വാക്സിനിൽ നിന്ന് മാറി നിൽക്കുന്നുവെന്ന് അഭിപ്രായമില്ല. പലരും ‘എപ്പോൾ വാക്സിൻ കിട്ടും’ എന്നാരാഞ്ഞ് താല്പര്യത്തോടെ മുന്നോട്ടുവരുന്നുണ്ട്. അതേ സമയം മടിയുള്ളവരിൽ അത് ദൂരീകരിക്കുന്നതിന് ഇടപെടലുകളുണ്ടാകണം. ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതെല്ലാം പരിഹരിച്ചാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്. 186 സർക്കാർ ആശുപത്രികളിൽ നിന്നും 369 സ്വകാര്യ ആശുപത്രികളിൽ നിന്നും അഞ്ച് കേന്ദ്രസർക്കാർ ആശുപത്രികളിൽ നിന്നും കാരുണ്യ ബനവലന്റ് പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ENGLISH SUMMARY: The state is ready but the cen­ter Not allowed: Health Minister

YOU MAY ALSO LIKE THIS VIDEO