ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) 20-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി നാല്, അഞ്ച്, ആറ് തിയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകീട്ട് മൂന്നിന് ജനറൽ കൗൺസിലോടുകൂടിയാണ് സംസ്ഥാന സമ്മേളനം തുടങ്ങുക. തുടർന്ന് അഞ്ചു മണിക്ക് പൗരത്വ ഭേദഗതി നിയമവും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. സെമിനാറിൽ അജിത് കൊളാടി, എ പി അഹമ്മദ്മാസ്റ്റർ, ആർ ശശി തുടങ്ങിയവർ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10. 30 ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം സുരേന്ദ്രൻ, മുൻ ചെയർമാൻ എൻ അഴകേശൻ, സി പി ഐ ദേശീയ കൗൺസിൽഅംഗം ടി വി ബാലൻ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. കവി പി കെ ഗോപി അധ്യക്ഷത വഹിക്കും. സമ്മേളനം 6ന് വൈകീട്ട് സമാപിക്കും.
ടോഡി ബോർഡ് സ്ഥാപിച്ച് കള്ള് വ്യവസായം പൊതുമേഖലയിൽ കൊണ്ടുവരണമെന്നും കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ എന്നത് കുറക്കണമെന്നും ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) ആവശ്യപ്പെട്ടു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി എൻ രമേശൻ, കെ ജി പങ്കജാക്ഷൻ, ഇ സി സതീശൻ, പി വി മാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
English Summary: The State Workers Federation conferencebegins tomorrow.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.