രാജ്യത്തെ ഓഹരി വിപണിക്ക് ഇന്ന് ദുഃഖവെള്ളിയാഴ്ചയായിരുന്നു. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് ഇന്നലെ മിനുട്ടുകള്‍ക്കുള്ളില്‍ നഷ്ടമായത്. ഇന്നലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 625 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയില്‍ 170 പോയിന്റിന്റെയും നഷ്ടമുണ്ടായി.
156.86 ലക്ഷം കോടി വിപണിമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. എന്നാൽ വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴുകയായിരുന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്‌മോള്‍ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു.
കോവിഡിന് ശമനമില്ലാത്തതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതുമാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോര്‍ത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആന്റ് പി 500 3.5ശതമാനവും താഴ്ന്നു.
നാസ്ദാക്കിലെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ടെക് ഭീമന്മാര്‍ക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോണ്‍, ടെസ് ല തുടങ്ങിയ ഓഹരികള്‍ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്.
ENGLISH SUMMARY:the stock market downs today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.