ഓഹരി വിപണിയിൽ ഇന്നലെ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിനു ശേഷമാണ് ഇടിവ്. സെൻസെക്സ് 32 പോയിന്റ് നഷ്ടത്തിൽ 41273 ലും നിഫ്റ്റി 12 പോയിന്റ് താഴ്ന്ന് 12126 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 211 ഓഹരികൾ നഷ്ടത്തിലുമാണ്. 38 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. വിപണി മികച്ച ഉയരത്തിലായപ്പോഴുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.
ഹീറോ മോട്ടോർകോർപ്, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, യെസ് ബാങ്ക്, വിപ്രോ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽആൻഡ്ടി, ബിപിസിഎൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
English Summary: The stock market tumbled after four straight days of gains.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.