വിഷ്ണു പ്രസാദിന്റെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി; മോഷണം പോയ ബാഗ് തിരികെ ലഭിച്ചു

Web Desk
Posted on November 15, 2019, 8:41 pm

തൃശൂര്‍: വിഷ്ണുപ്രസാദ് എന്ന യുവാവിന്റെ കണ്ണീരിനു ഒടുവില്‍ ഫലമുണ്ടായി. ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദിന് തൃശൂര്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ച്‌ ഇക്കഴിഞ്ഞ പത്തിനാണ് വിലപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുമടക്കമുള്ള ബാഗ് നഷ്ടമായത്.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലേറ്റിയാണ് ഗൂഡല്ലൂര്‍ സ്വദേശിയ വിഷ്ണു പ്രസാദ് തൃശൂരിലേക്കുള്ള ട്രെയിന്‍ കയറിയത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂര്‍ നഗരത്തിലെ മാലിന്യ വീപ്പകളില്‍ നഷ്ടപ്പെട്ട തന്റെ ജീവിതത്തിന്റെ പ്രതീക്ഷ തിരയുകയായിരുന്നു വിഷ്ണു. തൃശൂര്‍ റെയിവേ സ്റ്റേഷനില്‍നിന്നും മോഷണം പോയ തന്റെ ബാഗിൽ ഒർജിനൽ സർട്ടിഫിക്കറ്റുകൾ ആയിരുന്നു. ഇതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. പോലീസുകാരില്‍ നിന്നും തന്റെ രേഖകള്‍ അടങ്ങിയ ബാഗ് ഏറ്റുവാങ്ങുന്ന വിഷ്ണു പ്രസാദിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് സോഷ്യൽ മീഡിയയിൽ കൂടി സണ്ണി വെയ്ൻ അടക്കമുള്ളവർ വിഷ്ണുവിന് വേണ്ടി സഹായം അഭ്യർത്ഥിച്ചിരുന്നു.