December 6, 2023 Wednesday

Related news

December 2, 2023
December 2, 2023
November 23, 2023
November 20, 2023
November 19, 2023
November 18, 2023
November 10, 2023
November 8, 2023
November 6, 2023
November 1, 2023

പി കെ ബിജു സംവിധാനം ചെയ്ത ‘ദി സ്റ്റോണ്‍’ ചിത്രീകരണം പൂര്‍ത്തിയായി

Janayugom Webdesk
October 7, 2021 7:45 pm

മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായി എത്തുന്ന പുതിയ ചിത്രം ‘ദി സ്റ്റോൺ’ ചിത്രീകരണം പൂർത്തിയായി. തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സർക്കാർ നിഷ്ക്കർഷിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ദി സ്റ്റോണിൻറെ ചിത്രീകരണം. ശ്രദ്ധേയനായ യുവ സംവിധായകൻ പി കെ ബിജു കഥയെഴുതി ഒരുക്കിയ ചിത്രമാണ് ‘ദി സ്റ്റോൺ’. ചരിത്ര കഥാപശ്ചാത്തലമാണ് ചിത്രത്തിൻറെ ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാളസിനിമയിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘ദി സ്റ്റോൺ’. മനുഷ്യ ജീവിതത്തിൻറെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നുണ്ടെന്ന് സംവിധായകൻ പി കെ ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിൻറെ ചരിത്രമല്ല. ലോകത്തെ മുഴുവൻ മനുഷ്യരുടെയും ആദിമ ജീവിതമാണ് ‘ദി സ്റ്റോൺ’ ചിത്രീകരിച്ചത്. ചരിത്രത്തോട് നീതി പുലർത്തുന്ന ഈ സിനിമ വർത്തമാനകാല ജീവിത യാഥാർത്ഥ്യങ്ങളെയും ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

2018 ലെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ‘ഓത്ത്’ എന്ന സിനിമയ്ക്ക് ശേഷം ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സ്റ്റോൺ’. ഡി കെ ഇൻറർനാഷണലാണ് നിർമ്മാണം. ‘ഓത്തി’ ൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജിക്കാ ഷാജി ഈ ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ഒട്ടേറെ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ‘ദി സ്റ്റോണി‘ൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ രാജേഷ് ശർമ്മ തൻറെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

ക്യാമറ-അമ്പാടി മുരളി, എഡിറ്റർ- ഹസ്നാഫ് പി എച്ച്, കലാസംവിധാനം- ബിനീഷ് പി കെ, ഷെമീർ ബാബു കോഴിക്കോട്, ഗിരീഷ്, സിങ്ക് സൗണ്ട്- ഹാഫീസ് കാതിക്കോട്, മേക്കപ്പ് — സുവിൽ പടിയൂർ, കോഡിനേറ്ററ് — ഷെഫീക്ക് പി എം, സ്റ്റുഡിയോ- സൗണ്ട് ഓഫ് ആർട്ട് കൊടകര, പ്രൊഡക്ഷൻ കൺട്രോളർ — ഷാജിക്കാ ഷാജി, പി ആർ ഒ — പി ആർ സുമേരൻ, അസിസ്റ്റൻറ് സംവിധായകൻ‑ജ്യോതിൻ വൈശാഖ്, അമിൻമജീദ്, പ്രൊഡക്ഷൻ മാനേജർ- നിസാർ റംജാൻ, ഗതാഗതം-മുഹമ്മദ് റഫീക്ക്. 

ENGLISH SUMMARY:The stone film poster release
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.