20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024
September 2, 2024
September 2, 2024
August 28, 2024
August 25, 2024

സംസ്ഥാനത്തെ തോടുകള്‍ പൂര്‍ണമായും ശുചീകരിക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 18, 2024 3:42 pm

സംസ്ഥാനത്തെ ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ അറിയിച്ചു. കനാലിനുള്ളിലെ മാലിന്യനീക്കം ഇറിഗേഷൻ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം ‑റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തില്‍ പങ്കെടുത്തു. 

ആമയിഴഞ്ചൻ തോടിന്റെ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

റെയിൽവേയുടെ ഭാഗത്തെ മാലിന്യനീക്കംഇറിഗേഷൻ വകുപ്പുമായി ചേർന്ന് നടത്താൻ ആണ് ആലോചന. ചീഫ് സെക്രട്ടറി യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സബ് കളക്ടർക്ക് ആണ്. നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗര സഭയും ശുചിയാക്കും, ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ ഉള്ള സ്ഥലം വകുപ്പ് ശുചിയാക്കും. 

Eng­lish Sum­ma­ry: The streams in the state will be com­plete­ly cleaned: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.