തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകൾ പ്രഖ്യാപിച്ച പൊതുപണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. അവശ്യ സർവീസുകൾ, ആശുപത്രികൾ, പാൽ — പത്ര വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന് പോകുന്ന വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. മറ്റെല്ലാ മേഖലയും സമാധാനപരമായി പണിമുടക്കിൽ പങ്കെടുക്കും. കേരളത്തിലെ എല്ലാ മേഖലയിലുമുള്ള തൊഴിലാളികളും, ജീവനക്കാരും, കർഷകരും പൊതുപണിമുടക്കിൽ അണിചേരും. പത്തു ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാരുടെയും, ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്കിനോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സമര കേന്ദ്രങ്ങളുണ്ടാകും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയും, വാഹനങ്ങൾ ഓട്ടം നിർത്തുകയും ചെയ്യും. വിമാനത്താവള തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ, തുടങ്ങിയവരെല്ലാം പണിമുടക്കും. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലകളിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കും. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പണിമുടക്ക് സമരമായിരിക്കും നടക്കാൻ പോകുന്നതെന്ന് സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
English Summary: The strike started in the state.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.