29 March 2024, Friday

Related news

March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 10, 2024
January 9, 2024

സ്‌ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 29, 2021 3:39 pm

ലോക സ്‌ട്രോക്ക് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സമയബന്ധിതമായി ചികിത്സ നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും, സ്‌ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും, അടിയന്തരമായി അവലംബിക്കേണ്ട ചികിത്സാ രീതികളെപ്പറ്റിയും, പ്രതിരോധ മാര്‍ഗങ്ങളെയും പ്രതിപാദിക്കുന്ന ബാനറാണ് പ്രകാശനം ചെയ്തത്.

പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബെക്‌സ്മി എന്ന അതിനൂതന ചികിത്സയെ കുറിച്ച് മിഷന്‍ ത്രോംബെക്‌സ്മി 2020 എന്ന പേരില്‍ ആഗോളതലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മിഷന്‍ ത്രോംബെക്‌സ്മി എന്ന ധവളപത്രം മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.

ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എന്‍. ശൈലജ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

Eng­lish Summary:The Stroke Aware­ness Ban­ner was released by Min­is­ter Veena George

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.