Web Desk

തിരുവനന്തപുരം

December 22, 2020, 9:16 pm

നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചു: ജോമോൻ പുത്തൻപുരയ്ക്കൽ

Janayugom Online

സിസ്റ്റർ അഭയ കൊലപാതകകേസിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്നും നീതിപുലരുന്ന ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും കേസിൽ നിയമപോരാട്ടത്തിന് മുന്നിൽ നിന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കേരളത്തിലെ ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിക്കുന്ന വിധിയാണിത്. കോടികൾ മുടക്കി പ്രതികൾ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി വിധി പറഞ്ഞു. സാക്ഷികളെ മൊഴിമാറ്റി പറയിക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ അതൊന്നും നടപ്പിലായില്ലെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.

ഇരുപത്തിയെട്ട് വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കൊലപാതക കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയത്. അഭയ കൊലപാതക കേസിൽ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. വർഷങ്ങൾ നീണ്ട പോരാട്ടമാണ് ജോമോൻ പുത്തൻപുരയ്ക്കൽ കേസിൽ നടത്തിയത്.

 

Eng­lish Sum­ma­ry; The strug­gle for jus­tice has won: Jomon Puthenpurakkal

You May Also Like This Video