വിദ്യാരംഗം എൽ പി തല സർഗ്ഗോത്സവം നടത്തി. ഫറോക്ക്: വിദ്യാരംഗം കലാ സാഹിത്യ വേദി ഫറോക്ക് ഉപ ജില്ലയിൽ എൽ പി തല സർഗ്ഗോത്സവം സംഘടിപ്പിച്ചു. ഫറോക്ക് നഗരസഭയും കടലുണ്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി നല്ലൂർ ജി.എൽ.പി.സ്കൂളിലാണ് പരിപാടി നടത്തിയത്. ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. എൽ ബിന്ദു അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഭാനുപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ബി പി ഒ പി വി അനൂപ് , ജില്ലാ കോഡിനേറ്റർ പി. രമാദേവി, സബ് ജില്ലാ കോർഡിനേറ്റർ എൻ.വി.മുരളി, ടി പി ഷീജാകുമാരി , പി.ടി.എ.പ്രസിഡണ്ട് ഷീജാമണി എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് രമാ ബായ് സ്വാഗതവും, ജി അരുൺ നന്ദിയും പറഞ്ഞു.