ടീച്ചറുടെ നഷ്ടപ്പെട്ട മൊബൈലിലെ സ്വകാര്യ ദൃശ്യങ്ങൾ ലഭിച്ചത് വിദ്യാർത്ഥിയ്ക്ക്; ഈ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടത്

Web Desk
Posted on November 16, 2019, 3:45 pm

നമ്മൾ ഉപയോഗിക്കുന്ന ഫോൺ എന്നത് നമ്മുടെ മിക്കവാറും ഉള്ള എല്ലാ രഹസ്യങ്ങളും വഹിക്കുന്ന ഒരു വസ്തു കൂടെ ആയിരിക്കും. നമ്മൾ എല്ലാവരും ഫോൺ ഉപയോഗിക്കുന്നവരാണ്. മറ്റൊരാളും അത് എടുത്ത് ഉപയോഗിക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യവും അല്ല. ആരും എടുത്ത് നോക്കാതിരിക്കാൻ വേണ്ടി സ്ക്രീൻ ലോക്കും ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ ഫോണിന് അതൊരു സുരക്ഷാ കവചമാണോ? അല്ല, എന്തൊന്നാൽ ആ സ്ക്രീൻ ലോക്ക് ഒന്നു മാറ്റിയാൽ നമ്മുടെ ഫോണിലെ എല്ലാ വിവരങ്ങളും മറ്റൊരാൾക്ക് സുഖമായി എടുക്കാം. നമ്മുടെ കോൺടാക്കറ്റ്സും, ഗ്യാലറിയുമടക്കം എല്ലാം.

ഈയിടെ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്ന ഒരു വാർത്തയായിരുന്നു ടീച്ചറുടെ ഫോൺ കളഞ്ഞു കിട്ടിയ പത്താംക്ലാസ്സുകാൻ ആ ഫോൺ തിരികെ കൊടുത്ത് മാതൃകയായത്. എന്നാൽ ഒടുക്കം അത് എത്തി നിന്നതാകട്ടെ രണ്ട് ജീവിതങ്ങളുടെ തകർച്ചയിലും. കർണ്ണാടകയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദിവസങ്ങൾക്ക് മുന്നേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ കൊടുത്ത് പത്താംക്ലാസ്സുകാരൻ മാതൃകയായപ്പോൾ ടീച്ചറും അവന്റെ പ്രവൃത്തിയെ പ്രോത്സാഹിപ്പിച്ചു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷമുള്ള അവന്റെ സ്വഭാവത്തിൽ പന്തിക്കേട് തോന്നിയ ടീച്ചർക്ക് പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു ലഭിച്ചത്.

ടീച്ചറുടെ സ്വകാര്യ ചിത്രങ്ങൾ ആ ഫോണിന്റെ ഗ്യാലറിയിൽ സൂക്ഷിട്ടിട്ടുണ്ടായിരുന്നു. ആ ചിത്രങ്ങൾ അവൻ അവന്റെ ഫോണിലേയ്ക്ക് പകർത്തുകയും ചെയ്തു. ശേഷം ഇതു ഉപയോഗിച്ചായിരുന്നു പിന്നീടുള്ള അവന്റെ ബ്ലാക്ക് മെയിലിംഗ്. അതുപോലെയുള്ള ചിത്രങ്ങൾ അവന് വീണ്ടും ആയയ്ച്ച് കൊടുക്കണമെന്നും ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കും എന്നുമായിരുന്നു അവന്റെ ഭീക്ഷണി. എന്നാൽ അതിന് ടീച്ചർ തയ്യാറാകാതെ വന്നതോടെ അവൻ ആ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഒരു പത്താം ക്ലാസ്സുകാരൻ അത്രയ്ക്കൊന്നും എത്തില്ല എന്ന ധാരണയിൽ ടീച്ചർ അതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ കൂടെ പ്രചരിക്കുന്നത് കണ്ട അവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ ജീവിതം ഒരു കയർ തുമ്പിൽ അവസാനിപ്പിക്കാനാണ് ടീച്ചർ തീരുമാനിച്ചത്. അവസാനം ആ പത്താംക്ലാസ്സുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് ഇപ്പോൾ പുതുതായി മാർക്കറ്റിൽ ഇറങ്ങുന്ന പല ഫോണുകളിലും ആപ്പ് സെക്യുരിറ്റി ലഭ്യമാണ്. എന്നാൽ മുമ്പ് വാങ്ങിയ പല ഫോണുകളിലും ഈ സൗകര്യം ലഭ്യമല്ല. അതേസമയം, സിഎം സെക്യുരിറ്റി, ആപ്പ് സെക്യുരിറ്റി എന്നു തുടങ്ങി നിരവധി ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഒട്ടുമിക്ക ആപ്പുകൾക്കും അതിന്റേതായ ചില പോരായ്മകൾ ഉണ്ട് എന്ന് എടുത്ത് പറയണമല്ലോ. എങ്കിലും എത്രയൊക്കെ ആപ്പുകൾ എടുത്ത് സെക്യുരിറ്റി ലോക്ക് ചെയ്ത് വെച്ചാലും അവയൊക്കെ എന്നെങ്കിലും ഒരുനാള്‍ പുറത്ത് വരും. അതുകൊണ്ടു തന്നെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ എടുക്കാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ  മാർഗ്ഗം.