Web Desk

ഇന്‍ഡോര്‍:

January 21, 2021, 9:39 pm

വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് റയില്‍വേ ട്രാക്കില്‍ തള്ളി

Janayugom Online

മധ്യപ്രദേശിൽ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം റയില്‍വേ ട്രാക്കില്‍ തള്ളി. ശരീരത്തില്‍ രണ്ടുകുത്തുകളേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ മുന്‍ കാമുകന്‍ നന്ദ ഗ്രാമിലെ ഒരു ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് കൂട്ടുകാര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ബലാത്സംഗം ചെയ്ത കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചാക്കില്‍ക്കെട്ടി ഭഗീരത്പൂരിലെ റയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ചാക്കില്‍നിന്ന് പുറത്തുകടന്നു. അവശയായ പെൺകുട്ടിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ഡോറിലെ ആശുപത്രി അധികൃതർപൊലീസ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചതിനെ തുടർന്നാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. പട്‌നിപുരയിലെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ശശികാന്ത് കങ്കണെ പറഞ്ഞു.

കുടുംബ സുഹൃത്തായ മധ്യവയസ്ക്കൻ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ മറ്റൊരു ക്രൂരകൃത്യംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ENGLISH SUMMARY: The stu­dent was gang-raped and thrown on a rail­way track

YOU MAY ALSO LIKE THIS VIDEO