വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത്. തുടര്‍ന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിജനമായ സ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത്. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താകീത് നൽകി പിഴ ചുമത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.