പ്രളയകാലത്തു ഭക്ഷണത്തിനൊപ്പം ഇൻസുലിനടക്കമുള്ള മരുന്നുകൾ ഹെലികോപറ്ററിൽ വിതരണം ചെയ്യുമ്പോൾ താഴെ വീണ് പൊട്ടിപോകുന്നത് സാധാരണമാണ്. ഇതിന് പരിഹാരമായി മുളംകോലുകളും ചണനൂലുമായി ചേർത്തുവെച്ചു കൊച്ചുമിടുക്കന്മാർ ഒരു പെട്ടിയുണ്ടാക്കിയപ്പോൾ അത് ഒരു വഴിത്തിരിവായിരുന്നു. സഞ്ജുല ശ്രീകുമാർ, മധുമതി ആനന്ദ്, വൈശാഖ് അജിത് എന്നീ കൊച്ചുകൂട്ടുകാരുടെയാണ് ഈ കണ്ടുപിടിത്തം.
ടേക്ക് ഓഫ് ബയോഡീഗ്രേഡബിൾ എമർജൻസി മെഡിക്കൽ റെവലൂഷൻ എന്ന പേരിൽ തായ്‌ലൻഡിൽ നടന്ന ഇന്റർനാഷണൽ സിമ്പോസിയമായ ഫാബ് ലേൺ ഏഷ്യയിൽ ഇത് അവതരിപ്പിച്ചു. പുതിയകാവ് അമൃത വിദ്യാലയത്തെയാണ് പ്രതിനിധീകരിച്ചാണ് തായ്‌ലാൻഡിൽ നടന്ന ഇന്റർനാഷണൽ സിമ്പോസിയമായ ഫാബ് ലേൺ ഏഷ്യയിൽ ഇവർ മികച്ച പ്രകടനം കാഴ്ച വച്ചത്. ലോകമെമ്പാടുമുള്ള 150 വിദ്യാർത്ഥികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഈ കുട്ടികൾ മാത്രമാണ്.
ക്ളീനിംഗ്, റോബോർട്ട്, സ്ട്രോക് ചികിത്സയ്ക്കായുള്ള ന്യൂറോ എക്സോ ഹീൽ തുടങ്ങിയ മോഡലുകൾ അവതരിപ്പിച്ച ഗൗതം മോഹൻരാജ്, അശോക് കുമാർ, തേജസ് ശ്യാംലാൽ എന്നിവരും ശ്രദ്ധകേന്ദ്രങ്ങളായി. സ്ട്രോക്ക് വന്ന രോഗികൾക്ക് സഹയകമാവുന്ന ന്യൂറോ എക്സോ ഹീൽ മെഡിക്കൽ രംഗത്തുള്ളവരടക്കം അഭിനധിക്കുന്ന ഒരു ശ്രമമാണെന്ന് അധ്യാപകർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.