കാസര്‍കോട്: മംഗലാപുരത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ കര്‍ഫ്യൂവിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ അഞ്ച് കെ എസ് ആര് ടി സി ബസ്സുകള്‍ പൊലീസ് അകമ്പടിയോടെ സര്‍വ്വീസ് നടത്തി. വിദ്യാര്‍ത്ഥികള്‍ കുടുങ്ങികിടക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് കളക്ടര്‍ക്ക് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ നാട്ടിലെത്തിച്ചത്.
ജില്ലാ കളക്ടര്‍ കര്‍ണാടകയിലെ അധികാരികളുമായി ബന്ധപ്പെട്ട് ബസ് സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മംഗ്ലൂരു പമ്പ് വെല്‍ ജംഗ്ഷനില്‍ നിന്ന് പൊലീസ് അകമ്പടിയോടെ അഞ്ച് കെ എസ് ആര് ടി സി ബസ്സുകളില്‍ ജില്ലയിലേക്ക് എത്തിച്ചത്.
ക്രിസ്തുമസ് അവധിക്ക് ഇന്നലെ മുതല്‍ പല പ്രൊഫഷണല്‍ കോളേജുകളിലും അവധിയാണെങ്കിലും കെ എസ് ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തതിനാലും കര്‍ഫ്യൂ ആയതിനാലും കുട്ടികള്‍ കോളേജുകളിലും ഹോസ്റ്റലുകളിലും തങ്ങുകയായിരുന്നു. ഇന്നലെ മൂന്ന് മണി മുതല്‍ ആറു മണിവരെ കര്‍ഫ്യൂവിന് നേരിയ ഇളവും അനുവദിച്ചിരുന്നു. കാസര്‍കോട്ടെത്തിയ വിദ്യാര്‍ത്ഥികളെ മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബുവും ചേര്‍ന്ന് മധുരം നല്കി സ്വീകരിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.