കോളേജുകളിലെ അധ്യയന സമയം അടുത്ത വർഷം മുതൽ ഇങ്ങനെ മാറും

Web Desk

തിരുവനന്തപുരം

Posted on February 21, 2020, 7:32 pm

കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. നിലവിലെ പത്തുമുതൽ നാലുവരെയെന്ന നിലവിലെ രീതി രാവിലെ എട്ടു മുതൽ ഒരു മണി വരെ എന്ന രീതിയിലേയ്ക്ക് മാറ്റാനാണ് പരിഗണനയിലാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൂടുതല്‍ പഠന സമയം ലഭിക്കാന്‍ ഈ രീതി സഹായിക്കുമെന്നും പഠനത്തോടൊപ്പം ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമാകുമെന്നും ബാക്കി സമയം അവർക്ക് മറ്റ് കാര്യങ്ങൾക്ക് നീക്കി വെയ്ക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ സ്വയം പര്യാപ്തത കൈവരിക്കാനും കഴിയുന്ന തരത്തിലേയ്ക്ക് അവർ മാറുമെന്നും ഗവേഷണത്തിലേക്ക് തിരിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ സമയം പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. അധ്യാപക, വിദ്യാർഥി സംഘടനാ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേർത്ത് സമയമാറ്റക്രമത്തിൽ അഭിപ്രായം തിരക്കും. അഭിപ്രായ ഐക്യമുണ്ടായാല്‍ അടുത്ത വര്‍ഷം തന്നെ സമയക്രമം നടപ്പിലാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

you may also like this video;