13 September 2024, Friday
KSFE Galaxy Chits Banner 2

Related news

July 18, 2024
May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023
October 21, 2023
September 15, 2023
July 26, 2023

പഠനയാത്ര മൂന്ന് ദിവസം മതി ‚രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം ; മാർഗരേഖ പുതുക്കി

Janayugom Webdesk
തിരുവനന്തപുരം
October 20, 2022 10:28 am

പഠനയാത്രകൾ പരമാവധി മൂന്നു ദിവസമായി ചുരുക്കി പൊതുവിദ്യാഭ്യാസവകുപ്പ്‌ യാത്രാ മാർഗരേഖ പുതുക്കി.അവധിദിനംകൂടി ഉൾപ്പെടുത്തിയാണിത്‌. രാത്രി 10നു ശേഷവും പുലർച്ചെ അഞ്ചിനു മുമ്പും യാത്ര ഒഴിവാക്കണം.സിബിഎസ്‌ഇ, ഐസിഎസ്‌ഇ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഇത്‌ ബാധകമാണ്‌.സ്‌കൂൾ മേലധികാരിയുടെ പൂർണനിയന്ത്രണത്തിൽ അധ്യാപക കൺവീനറുടെ ചുമതലയിലാകണം യാത്ര.

സ്‌കൂൾ പാർലമെന്റ്‌ അംഗങ്ങളിലെ വിദ്യാർഥി പ്രതിനിധി കൺവീനറായും പിടിഎ പ്രതിനിധി അംഗമായും ടൂർ കമ്മിറ്റി രൂപീകരിക്കണം.സ്‌കൂളുകളിലെ പഠനയാത്രകൾക്ക്‌ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം. രക്ഷിതാക്കളുടെ പ്രതിനിധിയും വാഹനത്തിൽ വേണം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത്‌.

അനുവദനീയ എണ്ണം ആളുകളേ യാത്ര ചെയ്യാവൂ. റീജ്യണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസർക്കും പൊലീസ്‌ സ്‌റ്റേഷനിലും റിപ്പോർട്ട്‌ നൽകണം.അധ്യാപക–വിദ്യാർഥി അനുപാതം 1:15 ആയിരിക്കണം. 15 വിദ്യാർഥിനികൾക്ക്‌ ഒരു അധ്യാപികയും വേണം. യാത്രയിൽ പാലിക്കേണ്ട നിയമം സ്‌കൂൾ നോട്ടീസ്‌ ബോർഡിൽ പ്രദർശിപ്പിക്കണം. രക്ഷിതാക്കളുടെ യോഗം ചേർന്ന്‌ യാത്രാവിവരവും തയ്യാറെടുപ്പും വിശദീകരിക്കണം.

Eng­lish Summary:
The study tour is only for 3 days, par­ents’ con­sent must be obtained; Guide­lines revised

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.