യുഎസിന്റെ യുദ്ധ മനോഭാവത്തെയും പ്രതികാരം ചെയ്യുമെന്ന അവരുടെ ഭീഷണിക്കു മുന്നിൽ വിധേയനാകുന്ന മോഡി സർക്കാരിന്റെ നിലപാടിനെയും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. ഇന്ത്യയുടെയോ മറ്റ് വികസ്വര രാജ്യങ്ങളുടെയോ ചങ്ങാതിയല്ലാത്ത യുഎസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ അതിശയിക്കാനില്ല.
ലോകമാകെ കോവിഡ് 19 നെ നേരിടുന്ന വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പരസ്പര സഹകരണത്തിൽ വിശ്വസിക്കാത്ത യുഎസ് ഭരണകൂടം അതിന്റെ യഥാർത്ഥ അഹങ്കാരവും ഭീഷണിയുടെ ഭാഷയുമാണ് പുറത്തുകാട്ടുന്നത്. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് യുഎസിന് നൽകുന്നില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന ട്രംപിന്റെ ഭീഷണിക്ക് മോഡി സർക്കാർ കീഴടങ്ങിയെന്നത് ഏറ്റവും ലജ്ജാകരമാണ്. അന്താരാഷ്ട്ര സഹകരണവും മാനവരാശിയുടെ ക്ഷേമവും ഉണ്ടാകണമെന്നതിൽ സിപിഐ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരമായി ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മോഡിസർക്കാർ മരുന്നുകളും വ്യക്തി സുരക്ഷാ ഉപകരണങ്ങളും കയറ്റുമതി ചെയ്യാൻ പാടുള്ളൂ.
മോഡി സർക്കാർ ഇന്ത്യയെ യുഎസിന്റെ വിനീത പങ്കാളിയായി മാറ്റിയതിന് ശേഷമാണ് രാജ്യത്തെയും ജനങ്ങളെയും അവഹേളിക്കുന്നതിന് അവർ ധൈര്യം കാട്ടുന്നത്. രാജ്യത്തെ ജനങ്ങൾ അവരുടെ അന്തസിന് നേരെയുള്ള ഇത്തരം അക്രമങ്ങൾ സഹിക്കില്ലെന്നും ഉചിതമായ സമയത്ത് ഇതിനെതിരെ രംഗത്തുവരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ENGLISH SUMMARY: The submissive attitude of the Modi government; CPI condemned
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.