14 March 2026, Saturday

Related news

March 14, 2026
March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

’ ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യൻ’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ബോർഡുകൾ

Janayugom Webdesk
കണ്ണൂർ
February 8, 2026 9:48 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെ കണ്ണൂരിൽ കെ സുധാകരൻ എംപിയെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡുകൾ. ‘ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ സുധാകരൻ, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ സുധാകരൻ…അധികാരത്തിന്റെ തണലിലല്ല. പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം ‘എന്ന് ഫ്ലെക്സ് ബോർഡിൽ പറയുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് നിന്ന് തുടങ്ങിയ പൊതുയോഗയാത്രയിൽ നിന്നും ഇറങ്ങിപ്പോയ സുധാകരൻ ഇന്നലെ നടന്ന ജാഥയുടെ കണ്ണൂരിലെ പര്യടനത്തിലും പങ്കെടുത്തിരുന്നില്ല. നാളെ നടക്കുന്ന കണ്ണൂരിലെ പര്യടനത്തിലും സുധാകരൻ പങ്കെടുക്കില്ല എന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.