Friday
19 Apr 2019

രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെയുള്ള ഹര്‍ജിയിലെ വാദം സുപ്രീകോടതി നീട്ടിവച്ചു

By: Web Desk | Friday 17 November 2017 9:48 PM IST


ന്യൂഡല്‍ഹി:

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചു. കേസ് സംബന്ധിച്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസിന്റെ വാദം ഒരാഴ്ചത്തേക്ക് നീട്ടിയത്. അസ്താനയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടാക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറകടറായി കേന്ദ്രമന്ത്രിസഭയാണ് നിയമിച്ചത്. 2016ല്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവില്‍ സിബിഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാനാണ് അസ്താന. കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ഗുജറാത്ത് പൊലീസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന അസ്താന 1994ലാണ് സിബിഐയില്‍ നിയമിതമാനാവുന്നത്.