കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 12:24 pm

കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുത്. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ചുമതലയാണെന്ന് കോടതി പറഞ്ഞു. അവശ്യവസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മുന്‍ രാജ്യസഭ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ ഡോ അശ്വിനി കുമാറിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.  പൊതുതാല്‍പര്യ ഹര്‍ജിയില്‍ വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണും ആര്‍ സുഭാഷ് റെഡ്ഡിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ENGLISH SUMMARY:The supreme court has ruled that the safe­ty of senior cit­i­zens should be ensured dur­ing the covid peri­od
You may also like this video