കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിക്കാതെ മടക്കി. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ആക്രമണ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മടക്കിയത്.
സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ കേസില്‍ കോടതിയ്ക്ക് ഇടപെടാൻ താത്പര്യമില്ല. നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ വായിച്ചിട്ടുണ്ട്. നിങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കൂ എന്ന് കേസ് പരിഗണിച്ച എസ് എ ബോബ്ഡെ പറഞ്ഞത്.
യാതൊരു തെളിവുകളുമില്ലാതെ കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കരുതികൂട്ടിയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും മനോഹര്‍ ലാല്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
ENGLISH SUMMARY: The Supreme Court has ruled that the violence at the tractor rally cannot be investigated
YOU MAY ALSO LIKE THIS VIDEO