സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. 50 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒബിസി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിച്ചത് മൗലികാവകാശ നിഷേധമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
English summary;The Supreme Court has stated that reservation is not a fundamental right
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.