Web Desk

ന്യൂഡല്‍ഹി

June 26, 2020, 8:52 am

സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകളില്‍ സുപ്രിംകോടതി നിലപാട് ഇന്നറിയാം

Janayugom Online

സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ഇന്ന്. കേരളത്തിലെ പോലെ പരീക്ഷ പൂർത്തിയായ സ്ഥലങ്ങളിൽ ആ മാർക്ക് കണക്കാക്കുമോ എന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയാം. ഇൻറേണൽ അസസ്മെൻറ് മാർക്ക് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിക്കും.

സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു സംഘം രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ഇന്റേണൽ അസെസ്മെന്റിന്റെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയിലും, പിന്നീട് നടത്താൻ ഉദ്യേശിക്കുന്ന പരീക്ഷയുടെ സമയക്രമത്തിലും വ്യക്തത വരുത്തിയ വിജ്ഞാപനം സിബിഎസ്ഇ സമർപ്പിക്കണമെന്ന് കോടതി നിർദേശമുണ്ട്. ഇത്കൂടി പരിശോധിച്ച ശേഷമാകും കോടതി വിധി പറയുക.

അക്കാദമിക് വർഷം തുടങ്ങുന്ന തീയതിയിലും, പ്രവേശന പരീക്ഷകൾ അടക്കമുള്ളവയുടെ തീയതികൾ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ചും വ്യക്തത തേടിയിട്ടുണ്ട്. അടുത്ത മാസം നടത്താനിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതായി സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളും റദ്ദാക്കിയിരുന്നു. നീറ്റ്, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ തുടങ്ങിയവ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.

Eng­lish sum­ma­ry; The supreme court is aware of the CBSE and ICSE exams

you may also like this video;