Janayugom Online
milestone1-520x285

സുപ്രിംകോടതി ഉത്തരവ് കേരളത്തിലെ ആനത്താരയിലെ റിസോര്‍ട്ടുകള്‍ക്കും നടപടി

Web Desk
Posted on August 13, 2018, 3:51 pm

ബിജു കിഴക്കേടത്ത്

ബത്തേരി: കേരളത്തിലെ ആനത്താരകള്‍ കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ക്കും സുപ്രിംകോടതി ഉത്തരവ് ബാധകമാവുന്നുവെന്ന് സൂചന. കേരളത്തില്‍ നിലവില്‍ അഞ്ച് ആനത്താരകള്‍ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തിരുനെല്ലി കുതിരക്കോട്, പേരിയ കൊട്ടിയൂര്‍, പക്രംതാളം പേരിയ, സൗത്ത് വയനാട് മലബാര്‍ വന്യജീവി സങ്കേതം,നിലമ്പൂര്‍ ഗുഡല്ലൂര്‍ എന്നിവയാണ് കേരളത്തിലെ ആനത്താരകള്‍.

ചെന്നൈയിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ തമിഴ്‌നാട് നീലഗിരി ജില്ലയിലെ ആനത്താരയിലെ കൈയ്യേറ്റത്തിന് എതിരെനല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അനത്താരയിലെ റിസോര്‍ട്ടുകളും കെട്ടിടങ്ങളും അടച്ച് സീല്‍ ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ഊട്ടി, മസിനഗുഡി, സോളൂര്‍, ഉല്ലത്തി, കടനാട് എന്നി പഞ്ചായത്തിലെ 39 സ്വകാര്യ റിസോര്‍ട്ടുകളും 380 സ്വകാര്യ കെട്ടിടങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 821 കെട്ടിടങ്ങള്‍ക്ക് എതിരെയാണ് നടപടി തുടങ്ങിയത്. കേരളത്തിലെ അഞ്ച് ആനത്താരയില്‍ 100ലധികം സ്വകാര്യ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുനെല്ലിയില്‍ കെറ്റിഡിസിയുടെ ഹോട്ടലും ഉണ്ട്. ആനത്തരയിലെ റിസോര്‍ട്ടുകള്‍ എതിരെ മുമ്പേ നിരവധി പരാതികള്‍ ഉയര്‍ന്നിരിന്നു.

350 മുതല്‍ 800 കിലോമീറ്റര്‍ ദൂരം വരെയാണ് ആനകള്‍ വര്‍ഷത്തില്‍ സഞ്ചരിക്കുന്നത്. ഇന്ത്യയില്‍ 101 ആനത്താരകളണുള്ളത്. പല ആനത്താരകളിലും കൈയേറ്റവും വ്യാപകമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കാനും ആനത്താര കൊണ്ട് കഴിയുമെന്നണ് വിദഗ്ധര്‍ പറയുന്നത്. ആനത്താര പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥലമെടുപ്പും ആരംഭിച്ചിട്ടുണ്ട്. ആനത്താരയിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ആനകളുടെ സുഗമമായയാത്രയക്ക് ഭിഷണിയായ സാഹജര്യത്തിലാണ് സുപ്രിം കോടതി ഉത്തരവ്. ഈ ഉത്തരവ് ഇന്ത്യയില്‍ മുഴവന്‍ നടപ്പിലാക്കണമെന്നണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അവശ്യം.