25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024
April 8, 2024

സുപ്രീം കോടതി ഇന്ന് 230 പൊതു താല്പര്യഹര്‍ജി പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2022 8:22 am

സുപ്രീം കോടതി ഇന്ന് പൊതുതാല്പര്യഹര്‍ജികളാല്‍ നിറയും. 230 പൊതു താല്പര്യഹര്‍ജികളാണ് ഇന്ന് ഒരുദിവസം പരമോന്നത കോടതി പരിഗണിക്കുക. ഇതില്‍ 206 ഹര്‍ജികളും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണെത്തുക. വിരമിക്കുവാന്‍ 74 ദിവസംമാത്രം കാലയളവുള്ള ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്ന് പരിഗണിക്കുന്നവയില്‍ പ്രധാനപ്പെട്ടത് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച സിപിഐ ഉള്‍പ്പെടെ സമര്‍പ്പിച്ച 185 ഹര്‍ജികളാണ്. ഉന്നത പദവികള്‍, ഗാര്‍ഹിക പീഡന നിയമം എന്നിവയുമായി ബന്ധപ്പെട്ട പൊതു താല്പര്യ ഹര്‍ജികളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. ഇതിനു പുറമേ 15 ബെഞ്ചുകള്‍ കൂടി ഇന്ന് കേസുകള്‍ പരിഗണിക്കുന്നുണ്ട്. 

രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ ജസ്റ്റിസ് ലളിത് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം പരിഷ്കരിക്കുമെന്നും വേഗത്തിലാക്കുമെന്നും വാഗ്ദാനം നല്കിയിരുന്നു. കെട്ടിക്കിടക്കുന്നവയില്‍ ഇതുവരെ പരിഗണിക്കാത്തവയ്ക്ക് പ്രാമുഖ്യം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളുടെ തീര്‍പ്പിനായി ഇതുപോലുള്ള യജ്ഞങ്ങള്‍ നടത്തുന്നത്. ചുമതലയേറ്റ ആദ്യദിനംതന്നെ 59 ഹര്‍ജികള്‍ ഉള്‍പ്പെടെ 900 കേസുകളാണ് സുപ്രീം കോടതിയിലെ 12 ബെഞ്ചുകള്‍ക്ക് മുമ്പാകെ പരിഗണിക്കുന്നതിനായി പട്ടികപ്പെടുത്തിയിരുന്നത്. 

Eng­lish Summary:The Supreme Court will con­sid­er 230 PILs today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.