4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 19, 2024
May 1, 2024
April 14, 2024
January 8, 2024
June 26, 2023
May 10, 2023
March 20, 2023
March 16, 2023
November 1, 2022
July 22, 2022

സല്‍മാൻഖാന്റെ വീടിനുപുറത്ത് വെടിവച്ച സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍ തൂങ്ങി മ രിച്ച നിലയില്‍

Janayugom Webdesk
മുംബൈ
May 1, 2024 8:13 pm

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32) ആണു ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു വിവരം. നാലഞ്ചു പൊലീസുകാരുടെ കാവലിലാണു പ്രതി ലോക്കപ്പിൽ കഴിഞ്ഞിരുന്നത്. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് ഏപ്രിൽ 14ന് സൽമാന്റെ മുംബൈയിലെ വസതിക്കു പുറത്ത് വെടിവച്ചെന്നാണു കേസ്. ഏപ്രിൽ 26ന് പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളെക്കൂടാതെ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും കസ്റ്റഡിയിലുണ്ട്. 

Eng­lish Sum­ma­ry: The sus­pect in the shoot­ing inci­dent out­side Salman Khan’s house hanged dead in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.