ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊല പ്പെടുത്തി. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ല പ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്‌ലു കുമാറി(40)നായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്.
രാവിലെ രേണുദേവി ഭര്‍ത്താവിന് ചായ നല്‍കിയിരുന്നു. എന്നാല്‍ ചായയില്‍ മധുരം കുറഞ്ഞതിന് ബബ്‌ലു ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മൂന്ന് മക്കള്‍ രാവിലെ മാതാപിതാക്കളുടെ ബഹളം കേട്ട് ഉണര്‍ന്നിരുന്നു. ഇവര്‍ പിന്നീട് അടുക്കളയില്‍ എത്തിയപ്പോഴാണ് അമ്മ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. അതേസമയം കഴിഞ്ഞ 12 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നായിരുന്നു രേണുദേവിയുടെ അച്ഛന്റെ പ്രതികരണം.
ENGLISH SUMMARY: The sweetness in the tea decreased: pregnant woman was strangled to death by her husband
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.