കടയടപ്പിക്കാന്‍ പോയവരുടെ വാഹനത്തില്‍ വടിവാള്‍ കണ്ടെത്തി

Web Desk
Posted on November 17, 2018, 2:08 pm

നാദാപുരം: കടയടപ്പിക്കാന്‍ പോയ ബിജെപിക്കാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് ആയുധം കണ്ടെടുത്തു. അരൂര്‍ — കാക്കുനി റോഡില്‍ വെളുത്തപറമ്പത്ത് മുക്കില്‍ വെച്ചാണ് വാഹനത്തില്‍ നിന്ന് വടി വാള്‍ ലഭിച്ചത്. വടിവാളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.