കൊറോണ ഭീഷണിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നൽകി സിന്തൈറ്റ് ഗ്രൂപ്പ്. സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുവാൻ എല്ലാവരും സഹകരിക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ചാണ് ഒരു കോടി രൂപ സംഭാവന ചെയ്തതെന്ന് സിന്തൈറ്റ് ഗ്രൂപ്പ് എം ഡി ഡോ വിജു ജേക്കബ് വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക പ്രവർത്തനങ്ങളായ ഗ്രാമീണ മേഖലകളിലെ കോവിഡ് 19 ബോധവൽക്കരണം, പൊതു ഇടങ്ങളുടെ സാനിറ്റൈസേഷൻ, സമൂഹ അടുക്കളയുടെ പ്രവർത്തനം എന്നിവയിലെല്ലാം ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജീവനക്കാരെകൂടി ഉൾപ്പെടുത്തികൊണ്ട് സിന്തൈറ്റ് ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം വരും ദിവസങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സിന്തൈറ്റ് സപ്ലൈകോയുമായി സഹകരിച്ച്, സിന്തൈറ്റ് ബ്രാൻഡായ കിച്ചൻ ട്രെഷേർസ് ഉൽപ്പന്നങ്ങൾ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും എത്തിക്കും.
English Summary: The Synthite Group has donated Rs 1 crore to the Chief Minister’s Relief Fund.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.