26 March 2024, Tuesday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

പഞ്ച്ശീര്‍ പൂര്‍ണമായും പിടിച്ചടക്കിയെന്ന് താലിബാന്‍

Janayugom Webdesk
കാബൂൾ
September 6, 2021 11:13 am

അഫ്ഗാനിസ്ഥാനിൽ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂർണമായി പിടിച്ചടക്കിയതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്.താലിബാൻ പഞ്ച്ഷീർ പ്രവിശ്യാ ഗവർണറുടെ വസതിയുടെ കവാടത്തിനു മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, താലിബാന്‍ പ്രതിരോധസേനാ നേതാവ് അഹ്മദ് മസൂദ് സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതുംകൂടി വായിക്കൂ: പഞ്ച്ശീര്‍ പോരാട്ടം: താലിബാന്‍ പ്രതിരോധ സേനാ വക്താവ് കൊല്ലപ്പെട്ടു


 

തിങ്കളാഴ്ച രാവിലെ, താലിബാൻ വിരുദ്ധ പോരാളികൾ യുദ്ധക്കളത്തിൽ കനത്ത നഷ്ടം നേരിട്ടതായി സമ്മതിക്കുകയും വെടിനിർത്തലിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘താലിബാൻ പഞ്ച്ശീറിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും’ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഎഫ്) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ‘പകരം, സൈനിക നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങൾ തങ്ങളുടെ സേനയെ നിർദ്ദേശിക്കും’, സംഘം പ്രസ്താവനയിൽ വ്യക്തമാക്കി.

 


ഇതുംകൂടി വായിക്കൂ: പഞ്ച്ശീര്‍ കീഴടക്കിയെന്ന് വ്യാജപ്രചരണം; താലിബാന്റെ ആഘോഷത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു


 

അതേസമയം, യുഎസ് സൈന്യത്തെ സമ്പൂർണമായി പിൻവലിച്ചതിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനായി ഉന്നത അമേരിക്കൻ നയതന്ത്രജ്ഞൻ ഖത്തറിലെത്തിയിട്ടുണ്ട്. അഫ്ഗാനില്‍ 18 ലക്ഷം ആളുകള്‍ മാനുഷിക പരിഗണന കാത്തുകഴിയുന്നതായും യുഎന്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: The Tal­iban claimed to have com­plete­ly cap­tured Panjshir

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.