20 April 2024, Saturday

നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു

Janayugom Webdesk
ഹരിപ്പാട്
October 4, 2021 7:45 pm

ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷന് സമീപം നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാല് കൊണ്ടുവന്നു തിരികെ പോയ ലോറിയാണ് കഴിഞ്ഞദിവസം പുലർച്ചയോടെ അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മാത്രമാണ് ലോറി ഉണ്ടായിരുന്നത് പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയത് ആണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രണ്ടു ക്രെയിൻ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് ലോറി കരകക്ക് കയറ്റിയത്. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.