25 April 2024, Thursday

Related news

March 7, 2024
February 10, 2024
January 13, 2024
December 29, 2023
December 12, 2023
December 7, 2023
November 22, 2023
November 6, 2023
November 2, 2023
October 31, 2023

ചോദിക്കാതെ ഉത്തരം പറഞ്ഞു: വിദ്യാര്‍ത്ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകൻ

Janayugom Webdesk
രാജസ്ഥാൻ
August 21, 2022 11:51 am

രാജസ്ഥാനിലെ ഉദയ്പുരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകൻ. മറ്റൊരു വിദ്യാര്‍ത്ഥിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറ‍ഞ്ഞതിനാണ് 14 കാരനായ സംയക് നന്ദാവതിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഹിന്ദി അധ്യാപകനായ കമലേഷ് വൈഷവിനെതിരെപൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കമലേഷ് വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് മേശയിലിടിപ്പിച്ചെന്നും തുടര്‍ന്ന് മുന്‍നിരയിലെ പല്ലുകള്‍ പൊട്ടിപ്പോയെന്നുമാണ് ആരോപണം. വ്യാഴാഴ്ചയായിരുന്നു സംഭവം.

അതേസമയം, വിദ്യാര്‍ത്ഥി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ തല മേശയിലിടിച്ചതാണെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം. സംഭവം അപകടമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ തയാറാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: The teacher beat the student
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.