ചെറുവണ്ണൂർ ഫെഡറൽ ബാങ്കിനു സമീപം ദേശീയ പാതയിൽ കാറിടിച്ച് പത്ര ഏജന്റു കൂടിയായ കമ്പ്യൂട്ടർ അദ്ധ്യാപിക മരിച്ചു. ഫറോക്ക് കളളിത്തൊടി വെള്ളക്കാട്ട് ഏരിയയിൽ മേലേടത്തു വടക്കുംകുറ്റി ശേഖരൻ നായരുടെ മകൾ ധനലക്ഷ്മി (53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നാലര മണിക്കാണ് അപകടം. പത്രം ഏജൻറായ പിതാവിനൊപ്പം പത്രവിതരണത്തിനായി ചെറുവണ്ണൂരിൽ എത്തിയതായിരുന്നു. ഫെഡറൽ ബാങ്കുഭാഗത്ത് പത്രങ്ങൾ ഇട്ടതിനു ശേഷം റോഡു മറികടക്കുമ്പോൾ രാമനാട്ടുകര ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയവർ ഉടനെ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപിക, അബാക്കസ് ട്രെയിനർ എന്നീ നിലകളിലും ധനലക്ഷ്മി പ്രവർത്തിച്ചിരുന്നു. ധന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ദിവസവും രാവിലെ 4 മണിക്ക് പത്രവിതരണത്തിനായി പിതാവിനൊപ്പം ചെറുവണ്ണൂരിൽ എത്തുമായിരുന്നു. പിതാവ് ശേഖരൻ നായർ 58 വർഷമായി പത്ര ഏജൻറാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.