August 9, 2022 Tuesday

Related news

May 21, 2022
May 17, 2022
December 25, 2021
July 23, 2021
December 15, 2020
September 22, 2020
September 2, 2020
June 11, 2020
March 26, 2020
February 17, 2020

കുടിശ്ശിക ഇന്ന് തിരിച്ചടയ്ക്കുമെന്ന് ടെലികോം കമ്പനികൾ

Janayugom Webdesk
ന്യൂഡൽഹി
February 17, 2020 9:47 am

വരുമാനം പങ്കുവയ്ക്കുന്ന കരാർ പ്രകാരം സർക്കാരിന് നൽകാനുള്ള കുടിശ്ശിക അടയ്ക്കാത്ത ടെലികോം കമ്പനികൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തതിനു പിന്നാലെ കുടിശ്ശിക തിരിച്ചടയ്ക്കുമെന്നറിയിച്ച് കമ്പനികൾ. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസ് എന്നീ കമ്പനികൾ ഇന്ന് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലകോം വകുപ്പിൽ നിന്നുള്ള കർശനശിക്ഷാ നടപടികൾ ഒഴിവാക്കാനാണ് കമ്പനികളുടെ തീരുമാനം.

മൂന്നു കമ്പനികളും ചേർന്ന് ഒരു ലക്ഷം കോടിയിലധികമുള്ള കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ കമ്പനികളും നൽകാനുള്ള കുടിശ്ശികയുടെ പകുതി മാത്രമേ ഇപ്പോൾ അടയ്ക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ ടെലകോം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം കമ്പനികൾ അടയ്ക്കുന്ന കുടിശ്ശിക പരിശോധിച്ചശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്ന് ടെലകോം വകുപ്പ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഈ മാസം 20 ന് മുമ്പായി 10,000 കോടി അടയ്ക്കുമെന്ന് ഭാരതി എയർടെൽ വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ കുടിശ്ശിക അടയ്ക്കുന്ന തീയതി നീട്ടി നൽകാൻ ആവില്ല എന്നാണ് ടെലകോം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. മുഴുവൻ കുടിശ്ശിക അടച്ചാൽ അത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുമെങ്കിലും എത്രത്തോളം തുക നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് വോഡഫോൺ ഐഡിയയും പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 24 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം 1.47 ലക്ഷം കോടി രൂപയാണ് ടെലകോം കമ്പനികൾ കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. 2020 ജനുവരി 23 മുമ്പ് മുഴുവൻ കുടിശ്ശികയും അടച്ചു തീർക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. എന്നാൽ റിലയൻസ് ജിയോ ഒഴികെ മറ്റു കമ്പനികൾ കുടിശ്ശിക അടച്ചിരുന്നില്ല. സർക്കാർ കമ്പനികളായ ബിഎസ്എൻഎല്ലും, എംടിഎൻഎല്ലും കുടിശ്ശിക അടച്ചില്ല. ലൈസൻസ് ഫീസ്, സ്പെക്ട്രം ചാർജ് ഉൾപ്പെടെ എയർടെൽ 35,586 കോടിയും വോഡഫോൺ ഐഡിയ 53,000 കോടിയും ടാറ്റ ടെലി സർവീസസ് 13,800 കോടിയുമാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ബിഎസ്എൻഎൽ 4,989 കോടിയും എംടിഎൻഎൽ 3,122 കോടിയും നൽകാനുണ്ട്.

റിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും പാപ്പരത്ത നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. കമ്പനികളിൽ നിന്നും കുടിശ്ശിക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച സുപ്രീം കോടതി ടെലകോം വകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അന്നുതന്നെ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെലകോം വകുപ്പ് കമ്പനികൾക്ക് അന്തിമ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ കമ്പനികൾ തുക തിരിച്ചടച്ചിരുന്നില്ല.

Eng­lish Sum­ma­ry; the tele­com com­pa­nies maybe paid arrears today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.