6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 6, 2024
September 26, 2024
September 26, 2024
September 23, 2024
August 27, 2024
July 21, 2024
June 11, 2024
May 31, 2024
May 30, 2024
May 11, 2024

ക്ഷേത്രം തകര്‍ത്തു; പാകിസ്ഥാനില്‍ 22 പേര്‍ക്ക് അഞ്ച് വര്‍ഷം ശിക്ഷ

Janayugom Webdesk
ഇസ്‍ലാമാബാദ്
May 12, 2022 9:48 pm

ഹിന്ദു ക്ഷേത്രം തകര്‍ത്ത കേസില്‍ 22 പേര്‍ക്ക് അ‌ഞ്ച് വര്‍ഷം തടവു ശിക്ഷ വിധിച്ച് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി. സെമിനാരിയിലെ ലൈബ്രറിയിൽ മൂത്രമൊഴിച്ച ഒൻപത് വയസുള്ള ഹിന്ദു വിഭാഗത്തിലെ കുട്ടിക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് റഹീം യാര്‍ ഖാന്‍ ജില്ലയിലെ ക്ഷേത്രത്തില്‍ നൂറിലധകം ആളുകള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 84 പേര്‍ സെപ്‍റ്റംബര്‍ മുതല്‍ വിചാരണ നേരിടുകയായിരുന്നു. ഇതില്‍ 22 പേര്‍ക്ക് ശിക്ഷ വിധിച്ച കോടതി, 62 പേരെ സംശയത്തിന്റെ ആനൂകൂല്യത്തില്‍ വിട്ടയച്ചു. 

ഭവാല്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സാക്ഷി മൊഴികളുടെയും സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. സെമിനാരി ലെെബ്രറിയില്‍ മൂത്രമൊഴിച്ചതിന് കുട്ടിക്കെതിരെയും പാകിസ്ഥാന്‍ മതനിന്ദ നിയമപ്രകാരം കേസെടുത്തിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പ്രതികളിൽ നിന്ന് നഷ്ടപരിഹാരമായി നാല് ലക്ഷത്തിലധികം രൂപ സർക്കാർ ഈടാക്കുകയും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

Eng­lish Summary:The tem­ple was destroyed; Pak­istan sen­tenced five years in prison for 22 people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.