കോട്ടയത്ത് കോവിഡ് 19 സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന് എന്നിവര്‍ക്ക് പുറമേ ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. നാലു ദിവസെ മുമ്പാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
കോട്ടയത്ത് രണ്ടാംഘട്ടം കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.