ചൂതാട്ടകേന്ദ്രത്തിലെ മോഷണ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

Web Desk

കൊച്ചി

Posted on July 03, 2020, 5:49 pm

ചൂതുകളി നടത്തിയിരുന്ന സംഘത്തെ മര്‍ദ്ദിച്ച് അവശരാക്കി 1,10,000 രൂപയും ആറു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന ആറ് അംഗസംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. നെടുമ്പാശേരി ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ചൂതുകളി നടന്നത്.

നോര്‍ത്ത് പറവൂര്‍, വയലുപാടം വീട്ടീല്‍, പൊക്കന്‍ അനൂപ് (33), മൂക്കന്നൂര്‍, മാടശ്ശേരി വീട്ടീല്‍, സെബി (29), മൂക്കന്നൂര്‍, തെക്കെക്കര വീട്ടീല്‍, മജു (33) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങളുടെ ചൂതാട്ടമാണ് ഫ്ലാറ്റില്‍ നടക്കുന്നത്. ഇവിടേക്ക് നിരവധി ആളുകളാണ് എത്തിയിരുന്നത്.

ഫ്ലാറ്റിലെത്തിയ സംഘം കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. പ്രതീക്ഷച്ച അത്രയും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണ്ണം കൂടി പിടിച്ചു വാങ്ങുകയായിരുന്നു. അറസ്റ്റിലായവര്‍ മറ്റ് പല കേസുകളിലും പ്രതികളാണ്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ENGLISH SUMMARY:The theft case at the gam­bling cen­ter
You may also like this video