Web Desk

ന്യൂഡൽഹി:

February 08, 2021, 6:39 pm

വിമാനത്താവള സ്വകാര്യവൽക്കരണം മൂന്നാംഘട്ടം ഏപ്രിലിൽ

Janayugom Online

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിമാനത്താവള സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലില്‍ ആരംഭിക്കും. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോലയാണ് ഇക്കാര്യം അറിയിച്ചത്. ആറുമുതൽ 10 വരെ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണമാണ് മൂന്നാം ഘട്ടത്തിലുണ്ടാവുക.

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ്ബ് ചെയ്തുകൊണ്ടുളള വില്‍പ്പന പ്രക്രിയ്ക്കുമായി സര്‍ക്കാര്‍ പുതിയ സമീപനം തയ്യാറാക്കുമെന്ന് ഖരോല പറഞ്ഞു. ലാഭകരമല്ലാത്ത വിമാനത്താവളവും ലാഭമുണ്ടാക്കുന്ന വിമാനത്താവളവും ഒരു പാക്കേജായി നല്‍കാനുള്ള സാധ്യതകളും പരിശോധിക്കുന്നു.

ആറ് മുതല്‍ 10 വരെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.2021–22 കാലയളവില്‍ ടയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലുളള എഎഐ വിമാനത്താവളങ്ങളെ സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

ENGLISH SUMMARY: The third phase of air­port pri­va­ti­za­tion is in April

YOU MAY ALSO LIKE THIS VIDEO