October 1, 2022 Saturday

Related news

January 9, 2022
November 4, 2021
November 3, 2021
October 5, 2021
September 28, 2021
September 26, 2021
September 14, 2021
August 28, 2021
July 24, 2021
July 10, 2021

കോവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
September 23, 2020 5:44 pm

കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കുകയെന്നുള്ള ലക്ഷ്യത്തിലാണ് ഓരോ രാജ്യങ്ങളും. ഇതിനെതിരെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിച്ച പ്രതിരോധ വാക്സിനായ കോവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്. വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കാനായി ഭാരത് ബയോടെക് ഒക്ടോബറിലാണ് മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുക.

25000 മുതൽ 30000 പേരിൽ വരെ വാക്സിൻ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബയോസേഫ്റ്റി ലെവൽ 3 നിലവാരമുള്ളതാണ് ഈ രണ്ട് ലാബുകളും. രണ്ട് കേന്ദ്രങ്ങളിലും 10 കോടി മുതൽ 20 കോടി വരെ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് വിഭാഗം പ്രസിഡൻ്റ് സായ് പ്രസാദ് പറയുന്നു. പ്രതിവർഷം 100 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നത്.

Eng­lish sum­ma­ry; The third phase of cov­ac­cine test­ing begins

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.